Uncategorized

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി; തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധിയിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി. പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി തുടരുന്നതായി പോളിംഗ് ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞു. പോസ്റ്റല്‍ ബാലറ്റ് ഇതുവരെ കിട്ടിയില്ലെന്നും പോളിംഗ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കാത്തതിനാല്‍ വോട്ട് ചെയ്യാനായില്ലെന്നും പരാതി നല്‍കിയിട്ടും കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും പോളിംഗ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വീഴ്ചമൂലം ഇതുവരെ വോട്ട് ചെയ്യാനായില്ല. കമ്മീഷന്‍ ഭരണഘടനാ അവകാശം നിഷേധിക്കുന്നു. ഗുരുതര ആക്ഷേപവുമായാണ് ഒരുകൂട്ടം പോളിംഗ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി തേടി. ചൊവ്വാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശവും നൽകി. ഹൈക്കോടതി ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത് കേരള എൻജിഒ യൂണിയനാണ്. നേരത്തെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്ന പരാതിയിൽ ഹൈക്കോടതി ഇടപെട്ടിരുന്നു. എന്നാൽ ഹൈക്കോടതി ഇടപെട്ടിട്ടും പോസ്റ്റർ ബാലറ്റ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും ഹർജി നൽകുന്നതും അടുത്ത ചൊവ്വാ‍ഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button