Uncategorized

കളിയാക്കിയത് ചോദിച്ചു; വൃക്ക രോഗിയായ 12കാരനെ ക്രൂരമായി മർദിച്ച് കാപ്പാ കേസ് പ്രതി

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലം ആഴംകോണത്ത് 12കാരനെ ക്രൂരമായി മർദിച്ച് കാപ്പാ കേസ് പ്രതി. ഓലമടൽ കൊണ്ടാണ് പുഞ്ചക്കരി സ്വദേശി രാഹുൽ കുട്ടിയെ മർദിച്ചത്. ഇയാളെ തിരുവല്ലം പൊലീസ് പിടികൂടി. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. തന്നെ കളിയാക്കിയത് കുട്ടി ചോദ്യം ചെയ്തതാണ് പ്രതിയെ പ്രകോപിപ്പിച്ചത്.

ക്രിക്കറ്റ് കളിക്കുന്ന കുട്ടിയെ പ്രതി കളിയാക്കുകയായിരുന്നു. മർദനത്തിൽ കുട്ടിയുടെ ശരീരത്തിൽ പലയിടത്തും സാരമായ പരിക്കേറ്റിട്ടുണ്ട്. വൃക്ക രോഗിയായ കുട്ടിയാണ് മർദത്തിന് ഇരയായത്.

ആറു മാസത്തേക്ക് സിറ്റി പൊലീസ് പരിധിയിൽ പ്രവേശിക്കുന്നതിനുള്ള വിലക്ക് ലംഘിച്ചാണ് പ്രതി എത്തിയത്. തിരുവല്ലം, നേമം സ്റ്റേഷനുകളിലായി മോഷണം ഉൾപ്പെടെ ആറോളം കേസുകളിൽ പ്രതിയാണ് 22കാരനായ രാഹുൽ. കുട്ടിയെ ആക്രമിച്ചതിനും കാപ്പ ലംഘനത്തിനും പ്രത്യേകം കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button