Uncategorized

ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് 15 വയസ്സുകാരിയെ പീഡിപ്പിച്ചു; 21 കാരൻ അറസ്റ്റിൽ

കൊല്ലം ഏരൂരിൽ ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് 15 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 21 കാരൻ അറസ്റ്റിൽ. നെട്ടയത്ത് കോണത്ത് സ്വദേശി അർജുൻ കൃഷ്ണനാണ് പോലീസ് പിടിയിലായത്. പീഡനത്തിന് ശേഷം പെൺകുട്ടിയുടെ സ്വകാര്യങ്ങൾ ചിത്രങ്ങൾ പ്രതി പ്രചരിപ്പിക്കുകയായിരുന്നു.
2024 ൽ ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുമായി അടുപ്പത്തിലായ യുവാവ് അഞ്ചൽ തടിക്കാടുള്ള സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. അതിനുശേഷം പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. പിന്നീട് ഇരുവരും തെറ്റിപ്പിരിഞ്ഞതോടെ ഇതിന്റെ വൈരാഗ്യത്തിൽ യുവാവ് പെൺകുട്ടിയുടെ സുഹൃത്തിന്റെ മൊബൈൽ ഫോണിലേക്ക് സ്വകാര്യ ചിത്രങ്ങൾ അയച്ചു നൽകി. സുഹൃത്ത് വഴി ഇക്കാര്യം പെൺകുട്ടി അറിഞ്ഞു.
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ഏരൂർ പോലീസ് കേസെടുത്തത്. പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. യുവാവിനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നേട്ടയത്തുകോണത്ത് നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ അറസ്റ്റ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button