Uncategorized

ആരാകും കോൺഗ്രസിൻ്റെ മുഖ്യമന്ത്രി? സോഷ്യൽ മീഡിയയിൽ പോര് കനക്കുന്നു

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തർക്കത്തിൽ സോഷ്യൽ മീഡിയയിൽ പരസ്യപ്പോര് തുടരുന്നു. കഴിഞ്ഞദിവസം കെ. സുധാകരൻ കെ.സി. വേണുഗോപാലിനെ പിന്തുണച്ച് പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെയാണ് വീണ്ടും ചർച്ചയ്ക്ക് വഴിയൊരുക്കിയത്. എന്നാൽ പോസ്റ്റിന് കമൻ്റായി വന്നതൊക്കെ വി.ഡി. സതീശനെ അനുകൂലിച്ച് കൊണ്ടുള്ള കമൻ്റുകളായിരുന്നു.

അതേസമയം, എന്തുകൊണ്ട് കൊണ്ട് കെ.സി. ആയിക്കൂടാ എന്ന് ചൂണ്ടിക്കാട്ടി കൊണ്ട് നിരവധി പേർ പോസ്റ്റ് പങ്കുവച്ചിരുന്നു. കെ.സിയെപിന്തുണച്ച് കോൺഗ്രസിലെ പ്രമുഖ യുവനേതാക്കൾ കൂട്ടത്തോടെ രംഗത്തെത്തിയിട്ടുണ്ട്.കെ.സി. വേണുഗോപാൽ എന്നത് ഇന്നോ ഇന്നലെയോ കേരളം കേട്ടുതുടങ്ങിയ പേരല്ല! ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ഹൃദയമിടിപ്പ് അറിയുന്ന , പോരാട്ടവീര്യം ചോരാത്ത കരുത്തുറ്റ ഒരു നേതാവിന്റെ നാമമാണത് എന്ന് ആണ് വൈഷ്ണ സുരേഷ് ഫേസ്ബുക്കിൽ പങ്കുവച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button