Uncategorized

സ്വർണാഭരണ പ്രേമികൾക്കിത് നല്ല ‘കണി’ അല്ല; ഇന്നും വിലയിൽ വർധനവ്, കേരളത്തിലെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. 22 കാരറ്റ് 1 ഗ്രാമിന് സ്വർണത്തിന് 130 രൂപ വർധിച്ച് 14,240 രൂപയായി. ഒരു പവന് 1040 രൂപ വർധിച്ച് 1,13, 920 രൂപയായതായി കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇന്നലത്തെ വിലയായ 1,12,880 രൂപയിൽ നിന്ന് 1040 രൂപയാണ് ഇന്നേക്ക് വർധിച്ചിരിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായി. വെള്ളി ഗ്രാമിന് 270 രൂപയും 10 ഗ്രാമിന് 2700 രൂപയുമാണ് ഇന്നത്തെ വില.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button