Uncategorized

പാളയം പെട്രോള്‍ പമ്പിലെ മോഷണം; പ്രതി പൊലീസ് പിടിയില്‍

തിരുവനന്തപുരം: പാളയം പെട്രോള്‍ പമ്പിലെ മോഷണത്തില്‍ പ്രതി പിടിയില്‍. പൊന്നാനി സ്വദേശി തഫ്‌സീര്‍ ദര്‍വേഷാണ് പൊലീസിന്റെ പിടിയിലായത്. എറണാകുളത്ത് നിന്നാണ് പൊലീസ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ തിരുവനന്തപുരത്ത് എത്തിച്ചു. പെട്രോള്‍ പമ്പില്‍ നിന്നും ഒന്നരലക്ഷം രൂപയാണ് പ്രതി കവര്‍ന്നത്. തഫ്‌സീര്‍ സ്ഥിരം മോഷ്ടാവാണെന്ന് പൊലീസ് അറിയിച്ചു.

രണ്ടുദിവസം മുമ്പാണ് പെട്രോള്‍ പമ്പില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപ മോഷണം പോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വാതില്‍ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് കുത്തിത്തുറന്നാണ് കള്ളന്‍ അകത്തുകടന്നത്. പിന്നീട് അലമാര കുത്തിത്തുറന്ന് പണമെടുക്കുകയായിരുന്നു.
മോഷണ ശേഷം ഹാര്‍ഡ് ഡിസ്‌ക് എടുത്തുകൊണ്ടുപോകാമെന്ന് കരുതിയ മോഷ്ടാവ് സിസിടിവി ഉണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും മുഖം മറച്ചിരുന്നില്ല. എന്നാല്‍ ഹാര്‍ഡ് ഡിസ്‌ക് ആണെന്ന് കരുതി ഇയാള്‍ കൊണ്ടുപോയത് മോഡമായിരുന്നു. പമ്പിന് പുറത്തെ ശുചിമുറിയുടെ മുകളിലേക്ക് ഇത് വലിച്ചെറിഞ്ഞു. തുടര്‍ന്ന് ഒരു ഓട്ടോറിക്ഷ പിടിച്ച് പോവുകയായിരുന്നു. രണ്ട് ദിവസത്തെ കളക്ഷനായിരുന്നു പമ്പിൽ സൂക്ഷിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button