Uncategorized

ഡോ. റാം കോളജിലെ റാഗിങ് വിരുദ്ധസെൽ തലവൻ; നിഗൂഢത നിറഞ്ഞ ഔദ്യോഗിക ജീവിതം

കണ്ണൂർ:അഞ്ചരക്കണ്ടി അഞ്ചരക്കണ്ടി സ്വാശ്രയ ഡെൻ്ൽ കോളജിലെ റാഗിങ് വിരുദ്ധ സെല്ലിന്റെ മേധാവി, ഒന്നാം വർഷ വിദ്യാർഥി ആർ.എൽ.നിതിൻ രാജിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം നേരിടുന്ന ഡോ. എം.കെ.റാം! സ‌ാഫ് റാഗിങ്ങിന് നേതൃത്വം നൽകുന്ന ആളാണ് റാം എന്നാണ് വിദ്യാർഥികൾ പറയുന്നത്. ആൺകുട്ടിയെ പെൺകുട്ടിയെക്കൊണ്ടും തിരിച്ചും തല്ലിക്കുക, ചെരുപ്പുകൊണ്ട് അടിപ്പിക്കുക എന്നതെല്ലാം ക്രൂരവിനോദമാണ്.
റാമിന്റെ ഔദ്യോഗിക ജീവിതം നിഗൂഢത നിറഞ്ഞതാണ്. ഇദ്ദേഹം കർണാടക സ്വദേശിയെന്നാണ്
പ്രിൻസിപ്പൽ ഉൾപ്പെടെയുള്ള കോളജ അധികൃതർ നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, ഇയാൾbആന്ധ്ര സ്വദേശിയാണെന്നു കരുതുന്നുവെന്നാണ് പ്രിൻസിപ്പൽ ഇന്നലെ പറഞ്ഞത്. താൻ ഒരാളെ കൊന്നിട്ടുണ്ടെന്നും തന്നെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലെന്നും പഠിക്കുന്ന സമയത്ത് 2 തവണ റാഗിങ്ങിന് ഡീബാർ ചെയ്യപ്പെട്ടിട്ടുണ്ടെന്നും ക്ലാസ് റൂമിൽ വച്ച് പലതവണ റാം പറഞ്ഞതായി വിദ്യാർഥികൾ വെളിപ്പെടുത്തിയിട്ടുണ്ട്. 2009ൽ അസി.പ്രഫസറായി കോളജിലെത്തിയ റാം അസോഷ്യേറ്റ് പ്രഫസർ, റീഡർ, പ്രഫസർ എന്നീ തസ്തികകൾ വഹിച്ച ശേഷമാണു വകുപ്പു മേധാവിയാകുന്നത്.തലശ്ശേരിയിൽ ഇയാൾക്ക് സ്വകാര്യ ക്ലിനിക് ഉണ്ടെന്ന വിവരം ഇന്നലെയാണു പലരും അറിയുന്നത്.
കെട്ടിടത്തിൽ നിന്നു ചാടിയ നിതിനെ അത്യാഹിതവിഭാഗത്തിലെ ഡോക്ടർമാർ പരിശോധിച്ചപ്പോൾ ജീവന്റെ തുടിപ്പുണ്ടെന്നു കണ്ടു. ഇതറിഞ്ഞയുടൻ, ‘അവൻ വിഡ്ഢിയാണെന്നും ചാകാൻ ചാടിയതല്ലെന്നും ചാകണമെങ്കിൽ ഡെന്റൽ കോളജിന്റെ മുകളിൽനിന്നു ചാടിയാൽപ്പോരേ’ എന്നും ഡോ. റാം അവിടെ കൂടിനിന്ന കുട്ടികളോടു പറഞ്ഞതായി വിദ്യാർഥികൾ ആരോപിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button