Uncategorized

വർക്കല ക്ലിഫിൽ സെൽഫിയെടുക്കുന്നതിടെ കാൽവഴുതി താഴേക്ക് വീണു, ചികിത്സയിൽ കഴിഞ്ഞ തമിഴ്നാട് സ്വദേശി മരിച്ചു

തിരുവനന്തപുരം: വർക്കല ക്ലിഫിന് മുകളിൽ നിന്ന് താഴേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശി മരിച്ചു.തമിഴ്നാട് ശങ്കരൻകോവിൽ സ്വദേശിയായ ടി. മുരുകൻ (ശരവണൻ) ആണ് തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ഏപ്രിൽ അഞ്ചിനായിരുന്നു അപകടം. ക്ലിഫിന് മുകളിൽ നിന്നും ഏകദേശം 50 അടി താഴ്ചയിലേക്ക് വീണതിനെ തുടർന്ന് മുരുകന് ഗുരുതരമായ പരിക്കുകൾ സംഭവിച്ചിരുന്നു. പിന്നാലെ മെഡിക്കൽ കോളെജിലെത്തിച്ചെങ്കിലും ഇന്നലെ മരിച്ചു.മദ്യലഹരിയിലായിരുന്ന ഇയാൾ സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വീണതാണെന്നാണ് വിവരം.പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയെന്ന് വർക്കല പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button