പേരാവൂർ നരുതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുമായി അലൈറ യൂണിക് പ്രവർത്തനമാരംഭിച്ചു

പേരാവൂർ നരുതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ ശേഖരങ്ങളുമായി അലൈറ യൂണിക് ലൈറ്റ് വെയിറ്റ് ജ്വല്ലറി കളക്ഷൻസ് പ്രവർത്തനമാരംഭിച്ചു. സിനിമാതാരം നമിത പ്രമോദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് മുഖ്യാതിഥിയായി. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ശ്രീധരൻ ഡോ. വി രാമചന്ദ്രന് നൽകി ആദ്യ വിൽപ്പന നിർവഹിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷ ബാലകൃഷ്ണൻ ഗ്രാമപഞ്ചായത്ത് അംഗം അബ്ദുൽ റഷീദ് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ഇരിട്ടി മേഖല പ്രസിഡണ്ട് എൻ പി പ്രമോദ്, ജില്ലാ സെക്രട്ടറി അനിൽകുമാർ പേരാവൂർ സെന്റ് ജോസഫ് മേജർ ആർക്കി എപ്പിസോപ്പൽ ആർച്ചു പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറിയിൽ വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് പ്രസിഡണ്ട് ഷബി നന്ദ്യത്ത്, യു എം സി ജില്ലാ വൈസ് പ്രസിഡണ്ട് കെ എം ബഷീർ, ബേബി സോജ, അഡ്വക്കേറ്റ് എം രാജൻ, ഷെഫീർ ചെക്യാട്ട്, കെ നൂർദ്ദീൻ, കെ സി സനിൽകുമാർ, കെ പി മഹേഷ് തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഷോറൂം സന്ദർശിച്ചവരിൽ സ്പോട്ട് നറുക്കെടുപ്പിലൂടെ ഒരാൾക്ക് 50,000 രൂപയും അഞ്ചുപേർക്ക് 10000 രൂപയും വീതം സമ്മാനമായി നൽകി. 916 ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50% മുതൽ 75 ശതമാനം വരെ ഡിസ്കൗണ്ടും 18 ക്യാരറ്റ് 14 ക്യാരറ്റ് 9 ക്യാരറ്റ് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 20 മുതൽ 25% വരെ കിഴിവും ഒരുക്കിയിട്ടുണ്ട്




