Uncategorized

നിതിൻ രാജിന്റെ ആത്മഹത്യ: ‘പൊലീസ് അന്വേഷണത്തിൽ നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല, കോടതിയെ സമീപിക്കും’; പിതാവ് രാജൻ

നിതിൻ രാജിന്റെ ആത്മഹത്യയിൽ പോലീസ് അന്വേഷണത്തിൽ നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് പിതാവ് രാജൻ. നിതിനെ എച്ച്ഒഡി ക്രൂരമായി അധിക്ഷേപിച്ചെന്നും കമൽ എന്ന ഹോസ്റ്റൽ വാർഡനും ലത എന്ന അധ്യാപികയ്ക്കും മകന്റെ മരണത്തിൽ പങ്ക് ഉണ്ടെന്നും പിതാവ്. പല തവണ പരാതി ഉന്നയിച്ചപ്പോഴും പ്രിൻസിപ്പൽ അവ പൂഴ്ത്തി വെച്ചു. ആരോപണ വിധേയരെ തുറങ്കിലിടണമെന്നും നിതിന്റെ പിതാവ്.
മകൻ എത്തി ഒരു മാസം മുതൽ റാഗിംഗ് തുടങ്ങി‌. പല വസ്ത്രങ്ങൾക്ക് ഇടാൻ പോലും സമ്മതിച്ചില്ല. ടി ഷർട്ട്‌ ഇട്ടത് പോലും ഊരിപ്പിച്ചു. അന്നു തുടങ്ങിയത് ആണ് ക്രൂരത. കുളിക്കാൻ പോലും സമ്മതിച്ചില്ല. തുണി അലക്കാൻ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ടി വന്നുവെന്ന് നിതിന്റെ പിതാവ് പറഞ്ഞു. തന്റെ മകന് എന്തായിരുന്നു ഒരു കുറവെന്ന് പിതാവ് ചോദിച്ചുയ എല്ലാവരുടെയും മുന്നിൽ വെച്ച് പുഴുത്ത പട്ടി എന്ന് വരെ വിളിച്ചു. മുൻപ് താൻ ഒരു കൊല ചെയ്തിട്ട് ഉണ്ട് വീണ്ടും അത് ചെയ്യിപ്പിക്കരുത് എന്ന് എച്ച്ഒഡി ഭീഷണിപ്പെടുത്തി. പഠിച്ച് ഉയർന്ന നിലയിൽ എത്തണമെന്ന് മകൻ ആഗ്രഹിച്ചു. മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് പറഞ്ഞു.
കണ്ണൂരിലെ കോളജിൽ നിന്ന് ഇതുവരെ ആരും വന്നില്ല. കോളജിനുള്ളിൽ പോയി അനുഭവിച്ച ആളാണ് താൻ. ആ കെട്ടിടത്തിൽ മകൻ പോകേണ്ട കാര്യമില്ല. മകനെ ഓടിച്ചു കയറ്റിയതാണെന്ന് പിതാവ് ആരോപിച്ചു. പൊലീസ് അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും പണചാക്കുകളാണ് പലതും നിയന്ത്രിക്കുന്നതെന്നും പിതാവ് പറഞ്ഞു. പല കുട്ടികൾക്കും നീതി ലഭിച്ചിട്ടില്ല. കോടതിയെ സമീപിക്കും എന്ന് പിതാവ് രാജൻ വ്യക്തമാക്കി.

നിതിൻ രാജ് ആത്മഹത്യ സംഭവത്തിൽ അധ്യാപകർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റവും പട്ടികജാതി – പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും പ്രകാരവും പൊലീസ് കേസെടുത്തിരുന്നു. കേസന്വേഷണത്തിന് ഏഴ് അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും നിതിന്റെ വീട് സന്ദർശിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും യുവജന കമ്മിഷനും കേസെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button