പ്രശസ്ത ഗായിക ആശ ഭോസ്ലെ അന്തരിച്ചു

മുംബൈ: പ്രശസ്ത പിന്നണി ഗായിക ആശ ഭോസ്ലെ അന്തരിച്ചു. 92 വയസായിരുന്നു. അന്തരിച്ച ഗായിക ലത മങ്കേഷ്കറുടെ സഹോദരിയാണ്. 800ലധികം ചിത്രങ്ങളിലായി ആയിരത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. രണ്ട് ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്ക്‌കാരങ്ങൾ നേടിയിട്ടുണ്ട്. 2008ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്.
1933 സെപ്റ്റംബർ 8 നാണ് പണ്ഡിറ്റ് ദീനനാഥി-ന്റെ നാലു മക്കളിൽ ഒരാളായി ആശയുടെ ജനനം. മജ്ഹാ ബാല എന്ന മറാത്തി സിനിമയി-ലാണ് ആശ ആദ്യമായി പാടിയത്. 1952 ലെ സം-ഗ് ദിൽ എന്ന ചിത്രത്തോടു കൂടി ആശ ഒരു ഗാ-യികയായി ആരാധകരുടെ മനസ്സിൽ പ്രതിഷ്ഠ നേടി. അതിനു ശേഷം ബിമൽ റോയിയുടെ പരി-ണീത, രാജ്കുമാറിൻ്റെ ബൂട്ട് പോളിഷ് തുടങ്ങി ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ ആശ ബോളിവുഡിൽ തൻ്റെ കസേരയുറപ്പിച്ചു.
പതിനാലു വയസുള്ളപ്പോൾ 30 കാരനായ ഭോ-സ്ലെയെ ആശ വിവാഹം കഴിച്ചു. എന്നാൽ ഭോസ്ലെയുമായുള്ള ജീവിതം ദുരിതപൂർണമാ-യിരുന്നു. അധികം താമസിയാതെ അവർ വിവാ ഹ ബന്ധം വേർപ്പെടുത്തി മൂന്നുകുട്ടികളുമായി തിരികെ വന്നു. തൻ്റെ സംഗീതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ലതയും ഒ.പി നയ്യാറും തമ്മിലുള്ള അസ്വാരസ്യം ആശക്ക് തുണയായി എന്നു തന്നെ പറയാം. ഈ കൂട്ടുകെട്ടിൽ നിരവധി മനോഹരഗാനങ്ങൾ പിറ-ന്നു. മറ്റുള്ള സംഗീത സംവിധായകർ ആശക്ക് അവസരങ്ങൾ നൽകാതിരുന്ന കാലത്ത് നയ്യാർ ആശയെ ആത്മവിശ്വാസമുള്ള ഒരു ഗായികയാ-ക്കി വളർത്തി. എന്നാൽ താമസിയാതെ നയ്യാർ ആശയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിച്ചു. പ്രാണ് ജായേ പർ വചൻ ന ജായേ എന്ന ചിത്ര-ത്തിൽ ചെയ്ൻസെ ഹം കോ കഭി ആപ്പ്നേ ജീ-നേ ന ദിയ എന്ന ഗാനമാലപിച്ചാണ് ആശ നയ്യാ-റിന്റെ ജീവിതത്തിൽ നിന്നും പടിയിറങ്ങിയത്.
രാഹുൽ ദേബ് ബർമനെ കാണുമ്പോൾ ആശ പ്രശസ്തയായ ഒരു ഗായികയായി മാറിയിരുന്നു. ഒ പി നയ്യാർ/ഖയ്യാം/രവി എസ് ഡി ബർമ്മൻ എ-ന്നീ മികച്ച സംഗീത സംവിധായകരുമായി ഒന്നിച്ച പ്രവർത്തിച്ച ആശയും ആർ ഡി ബർമനും എഴു-പതുകളിൽ സംഗീതം കൊണ്ട് യുവാക്കളെ ഇള-ക്കിമറിച്ചു.
ഗസലിനൊപ്പം റോക്ക്/ഡിസ്ക്‌കോ/ കാബറേ എ-ന്നിവയും ഇവർ ആരാധകർക്ക് നൽകി. കാരവ നിലെ പി യാ തൂ അബ്‌തോ ആജാ അതായിരു-ന്നു ആ കാലഘട്ടത്തിൻ്റെ സിഗ്നേച്ചർ ഗാനം. ഹ-രേ രാമ ഹരേ കൃഷ്‌ണയിലെ ദമ്മറോ ദം/അപ്‌പ്ന ദേശിലെ ദുനിയാ മേ/യാദേം കി ബാരാത്തിലെ ചുരാലിയാ ഹെ തും നെ ജോ ദിൽ കൊ എന്നിവ ഇവർ നൽകിയ അമൂല്യ രത്നനങ്ങളാണ്. മേരാ-കുച്ച് സാമാൻ/കത്‌ര എന്നിവയും രാഹുൽ ആ-ശാ കോമ്പിനേഷനുകളാണ്. 1980 ൽ ഇവർ വി-വാഹിതരായി.
ഇളയരാജ, അനുമാലിക്, എ.ആർ റഹ്മാൻ തുട-ങ്ങി പുതിയ സംഗീത സംവിധായകരുടെ കൂടെ-യും ആശ പാടി. ദിൽ പഡോസി ഹെ, ജാനം സംഝാകരോ,കഭി തോ നസർ മിലാവോ എന്നി-വ ആശയുടെ പ്രശസ്‌ത ആൽബങ്ങളാണ്.




