Uncategorized

യുദ്ധം അവസാനിക്കുന്നു ?ലബനനിൽ വെടിനിർത്തൽ വേണമെന്ന ആവശ്യം മുന്നോട്ട് വച്ച് ഇറാൻ

ആശങ്കകൾക്ക് അവസാനമാകുമെന്ന പ്രതീക്ഷയിൽ യുഎസ്-ഇറാൻ ചർച്ച ഇന്ന്. സമാധന ച‍ർച്ചയ്ക്കായി ഇറാൻ പ്രതിനിധി സംഘം ഇസ്ലാമാബാദിലെത്തി. ചർച്ചകൾ ആരംഭിക്കാനിരിക്കെ ലബനനിൽ വെടിനിർത്തൽ വേണമെന്ന ആവശ്യം മുന്നോട്ട് വച്ച് ഇറാൻ. പാർലമെന്റ് സ്പീക്കറാണ് ഈ ആവശ്യം മുന്നോട്ട് വച്ചത്. എക്സിലൂടെയാണ് സമാധാന ചർച്ചകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക അദ്ദേഹം മുന്നോട്ട് വച്ചത്.

ഇറാൻ പാർലമെന്റ് സ്പീക്കറായ മുഹമ്മദ് ബാഗർ സമാധാന ചർച്ചകൾക്ക് മുന്നോടിയായി ലബനനിൽ വെടിനിർത്തൽ കൊണ്ടുവരണമെന്നും ഇറാന്രെ പിടിച്ചുവച്ച ആസ്തികൾ വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടു. ഈ രണ്ട് കാര്യവും വെടിനിർത്തലിന് മുമ്പ് ധാരണയായതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചർച്ചകൾക്ക് മുമ്പ് ഈ രണ്ട് കാര്യവും ധാരണയിലാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഫെബ്രുവരി 28നാണ് അമേരിക്കയും ഇസ്രായേലും ഇറാന് നേരെ വ്യോമാക്രമണം നടത്തിയതിനെ തുടർന്നാണ് സംഘർഷം രൂക്ഷമായത്. മറുപടിയായി ഇസ്രായേലിനെതിരെ ഇറാന്റെ മിസൈൽ ആക്രമണവും നടന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button