Uncategorized

എക്സൈസ് ഓഫീസിനുള്ളിൽ ആത്മഹത്യാശ്രമം; കസ്റ്റഡിയിലെടുത്ത യുവാവ് ആശുപത്രിയിൽ

വർക്കല എക്സൈസ് ഓഫീസിനുള്ളിൽ ആത്മഹത്യാശ്രമം നടന്ന സംഭവം ആശങ്ക സൃഷ്ടിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം ഉണ്ടായത്.പൊതു സ്ഥലത്ത് മദ്യപിച്ചതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത വാഹിദ് എന്ന യുവാവാണ് ആത്മഹത്യാശ്രമം നടത്തിയത്. എക്സൈസ് ഓഫീസിനുള്ളിലെ സെല്ലിലാണ് ഇയാൾ ശ്രമം നടത്തിയതെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തെ തുടർന്ന് ഉടൻ തന്നെ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button