Uncategorized

നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ആർ.സി അമല സ്കൂളിൽ വോട്ട് രേഖപ്പെടുത്തും. വി.ഡി സതീശനും കുടുംബവും പറവൂർ കേസരി ഗവ കോളജിലും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മലപ്പുറം പാണക്കാട് സികെഎംഎ എൽപി സ്കൂളിലും വോട്ട് രേഖപ്പെടുത്തി.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 2.71 കോടി വോട്ടർമാരാണ് ഇന്ന് ജനവിധി രേഖപ്പെടുത്തുക. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടിങ് വൈകുന്നേരം 6 മണി വരെ തുടരും. സംസ്ഥാനത്തൊട്ടാകെ 30,495 പോളിങ് ബൂത്തുകളാണ് വോട്ടർമാരെ സ്വീകരിക്കാൻ സജ്ജീകരിച്ചിട്ടുള്ളത്.

140 മണ്ഡലങ്ങളിലായി ആകെ 883 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഇത്തവണ കന്നി വോട്ട് രേഖപ്പെടുത്താൻ എത്തുന്ന നാല് ലക്ഷത്തിലധികം പുതിയ വോട്ടർമാരുടെ സാന്നിധ്യം ശ്രദ്ധേയമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button