Uncategorized

പ്രചരിക്കുന്ന കത്ത് വ്യാജമല്ല; സണ്ണിജോസഫിനും വിഡി സതീശനും എതിരെ കെ സുധാകരൻ

കോൺ​ഗ്രസിലെ കത്ത് വിവാ​ദം ആളിക്കത്തുകയാണ്. തന്നെ സ്ഥാനാർഥിയാക്കരുതെന്നാവശ്യപ്പെട്ട് സണ്ണി ജോസഫും വി ഡി സതീശനും എഴുതിയെന്ന തരത്തിൽ പ്രചരിക്കുന്ന കത്ത് വ്യാജമല്ലെന്ന് കെ സുധാകരൻ. ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് കെ സുധാകരൻ.

കത്ത് വ്യാജമെന്നാണ് കഴിഞ്ഞ ​ ദിവസം കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞിരുന്നു. എന്നാൽ ഇത് തള്ളിയാണ് ഇപ്പോൾ കെ സുധാകരൻ രം​ഗത്ത് വന്നിരിക്കുന്നത്. സ്ഥാനാർഥിത്വം നിഷേധിക്കാൻ കാരണം അകത്തു നിന്നും ആരോ കത്തെഴുതിയതാണെന്നും അത് തനിക്ക് നന്നായി അറിയാമെന്നും എന്നാൽ ആളെ പറയില്ലെന്നും കെ സുധാകരൻ മുന്നേ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോൾ കൂടുതൽ രൂക്ഷമായി പുറത്ത് വന്നിരിക്കുന്നത്.
കെ സുധാകരൻ്റെ സ്ഥാനാർഥിത്വത്തെ സംബന്ധിച്ച് വലിയ പ്രശ്നങ്ങളാണ് കോൺ​ഗ്രസിൽ അരങ്ങേറിയത്. കെ സുധാകരൻ നിർബന്ധമായും മത്സരിക്കുമെന്നുമാണ് പറഞ്ഞത്. എന്നാൽ പിന്നീട് കോൺ​ഗ്രസ് കെ സുധാകരനെ വെട്ടുകയായിരുന്നു. കത്ത് ഒറിജിനൽ ആണെന്ന് തന്നെ കരുതുന്നുലവെന്നാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button