Uncategorized
നിർമാണം നടക്കുന്ന വീട്ടിൽ മോഷണം; വയറിംഗ് പൂർത്തിയായതിന് പിന്നാലെ കേബിളുകൾ മുറിച്ചുകൊണ്ടുപോയി, ലക്ഷങ്ങളുടെ നഷ്ടം

പാലക്കാട്: പട്ടാമ്പി കൊപ്പത്ത് നിർമാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം. ലക്ഷകണക്കിന് രൂപയുടെ വൈദ്യുതി കേബിളുകൾ മോഷ്ടിച്ചു. സംഭവത്തിൽ കൊപ്പം പോലീസ് അന്വേഷണം ആരംഭിച്ചു.
നിർമാണം നടക്കുന്ന വീട്ടിൽ വൈദ്യുതീകരണത്തിനായി സ്ഥാപിച്ച കേബിളുകളാണ് മോഷ്ടിച്ചത്. കൊപ്പം കോലോത്ത് പറമ്പിൽ നവാസിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. കേബിളുകൾ സ്ഥാപിക്കുന്ന പ്രവൃത്തി രണ്ട് ദിവസം മുൻപ് പൂർത്തിയായിരുന്നു. അടുത്ത ദിവസം ജോലിക്കായി വീണ്ടും തൊഴിലാളികൾ എത്തിയപ്പോഴാണ് കേബിളുകളിൽ പകുതിയോളം മുറിച്ച് കൊണ്ടുപോയതായി കണ്ടത്. ലക്ഷക്കണക്കിന് രൂപയുടെ കേബിളുകളാണ് കവർന്നത്. വീട്ടുകാർ കൊപ്പം പൊലീസിൽ പരാതി നൽകി. സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.




