Uncategorized
പത്ത് വർഷം ഒരു വർ ഗീയ സംഘർഷവും കേരളത്തിലുണ്ടായില്ല: പിണറായി വിജയൻ

മട്ടന്നൂർ: കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒരു വർഗീയ സംഘർഷവും വർഗീയ കലാപവുമി ല്ലാതെയാണ് കേരളം കടന്നു പോയതെന്ന് മു ഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവരെയും ചേർത്തുപിടിക്കുകയാണ് എൽഡിഎഫിൻറെ നയമെന്നും വലിയ ഭൂരിപക്ഷത്തോടെ തുടർഭരണമുണ്ടാകുമെന്നും പിണറായി വിജയൻ പ റഞ്ഞു.
പേരാവൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയുടെ തെരഞ്ഞെടുപ്പ് പ്ര ചാരണത്തിൻറെ ഭാഗമായി ചാവശേരിയിൽ പൊതുയോഗം ഉദ്ഘാടനം ചെയ്‌തു പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം.
നാട് വലിയ ദുരന്തങ്ങളിലൂടെ കടന്നുപോയ പ്പോൾ സഹായിക്കാൻ ബാധ്യതയുള്ള കേന്ദ്ര സർക്കാർ സംസ്ഥാനത്തോട് നിഷേധാത്മക നി ലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കുറ്റ പ്പെടുത്തി. 2018 ലെ പ്രളയം, കാലവർഷക്കെടു തി, കോവിഡ് മഹാമാരി, മുണ്ടക്കൈ, ചൂരൽമ ല ദുരന്തങ്ങളിൽ പോലും കേന്ദ്രം സഹായിച്ചി ല്ലെന്നും അദ്ദേഹം പറഞ്ഞു




