Uncategorized
ബാവലി പുഴയിൽ മുങ്ങിമരിച്ച വിദ്യാർത്ഥികൾ

ബാവലി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഷംസീറിൻ്റെ മകൻ അദിനാൻ (17), പതിമംഗലം അഷ്റഫിന്റെ മകൻ ആഷിഖ് (15) എന്നിവരാണ് മരിച്ചത്.കൊടുവള്ളിമസ്‌ജിദുൾ ഹസ്വ ഇശാ അത് സുന്ന ദർസിലെ വിദ്യാർത്ഥികളായിരുന്നു ഇരുവരും. രണ്ട് ദിവസം മുമ്പ് ദർസിൽ നിന്നും വിനോദയാത്രക്കായി വന്നതായിരുന്നു ഇവർ. ഇന്ന് മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് തിരികെ പോകുന്നതിനിടയിൽ ബാവലി മഖാം സന്ദർശിക്കുകയായിരുന്നു. അവിടെ നിന്നും സമീപത്തെ ബാവലി പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.




