Uncategorized

FCRA ബിൽ പാർലമെന്റിൽ അവതരിപ്പിക്കാത്തതിനെ സ്വാഗതം ചെയ്ത് സിബിസിഐ

വിവാദമായ എഫ്സിആർഎ നിയമഭേദഗതി ബിൽ പാർലമെൻറിൽ അവതരിപ്പിക്കാതിരുന്നതിനെ സ്വാഗതം ചെയ്തു സിബിസിഐ പ്രതിനിധി റോബിൻസൺ റോഡ്രിഗസ്. എഫ്സിആർഎ നിയമഭേദഗതിയെ പറ്റിയുളള ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നുവെന്നും ബില്ലിലെ വ്യവസ്ഥകൾ സർക്കാർ പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷ എന്നും റോബിൻസൺ റോഡ്രിഗസ് പറഞ്ഞു.

വിഷയത്തിൽ ഒപ്പം നിന്ന മാധ്യമങ്ങൾക്കും എംപിമാർക്കും നന്ദി പറഞ്ഞ റോഡ്രിഗസ് ബില്ലിലെ ചില വ്യവസ്ഥകൾ തീർത്തും യുക്തിരഹിതമാണെന്നും പറഞ്ഞു. ആവശ്യമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ആഭ്യന്തനേരത്തെ വിവാദമായ എഫ്സിആർഎ നിയമഭേദഗതി ബിൽ ഇനി കൂടുതൽ ചർച്ചയില്ലാതെ ഇന്ന് പാർലമെന്റിൽ ചർച്ചയ്ക്കു വയ്ക്കുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു ഇന്നലെ പറഞ്ഞത് പരക്കെ ആശങ്കയ്ക്കും പ്രതിഷേധങ്ങൾക്കും വഴി വെച്ചിരുന്നു, ഇന്ന് പാര്ലമെന്റിൽ പ്രതിപക്ഷ എംപി മാരുടെ വൻ പ്രതിഷേധത്തിന് ഇടയിലാണ് ഇന്ന് വിവാദ ബില് അവതരിപ്പിക്കില്ലെന്ന് സ്പീക്കർ അറിയിക്കുക ആയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button