Uncategorized

വൈറല്‍ വെല്ലുവിളി, ഒടുവില്‍ മാപ്പ്; ഇന്‍ഫ്ലുവന്‍സറുടെ ചാറ്റ് പുറത്തുവിട്ട് അഖില്‍ മാരാര്‍

തെരഞ്ഞെടുപ്പ് കാലത്ത് വോട്ടര്‍മാര്‍ക്കിടയില്‍ പല തരത്തിലുള്ള വെറ്റുകളും വെല്ലുവിളികളുമൊക്കെ ഉണ്ടാവാറുണ്ട്. ഇന്‍റര്‍നെറ്റ് കാലത്തേക്ക് മാറിയപ്പോള്‍ സോഷ്യല്‍ മീഡിയയിലും അത്തരത്തിലുള്ള ചില ബെറ്റുകള്‍ ജനശ്രദ്ധ നേടി വൈറല്‍ ആവാറുണ്ട്. അതിലൊന്നായിരുന്നു ഇന്‍ഫ്ലുവന്‍സറായ ഓകെ അനാഷിന്‍റേത്. തൃക്കാക്കരയിലെ ട്വന്‍റി 20 സ്ഥാനാര്‍ഥിയായ അഖില്‍ മാരാര്‍ വിജയിച്ചാല്‍ കോഴിക്കോട് ബീച്ചിലൂടെ അടിവസ്ത്രം മാത്രം ധരിച്ച് താന്‍ ഓടും എന്നായിരുന്നു അനാഷിന്‍റെ വെല്ലുവിളി. എന്നാല്‍ ഇപ്പോഴിതാ അഖിലിനോട് ക്ഷമ ചോദിച്ച് എത്തിയിരിക്കുകയാണ് അനാഷ്. അഖില്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ തനിക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നത് ലക്ഷ്യമാക്കി മറ്റൊരു വീഡിയോ അനാഷ് പോസ്റ്റ് ചെയ്തെന്നും താന്‍ പറഞ്ഞതിന് ശേഷം ഡിലീറ്റ് ചെയ്തെന്നും അഖില്‍ മാരാര്‍ പറയുന്നു. ഇന്‍ഫ്ലുവന്‍സറുടെ ചാറ്റിന്‍റെ സ്ക്രീന്‍ഷോട്ടും അഖില്‍ മാരാര്‍ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

അഖില്‍ മാരാരുടെ കുറിപ്പ്

തൃക്കാക്കരയിൽ ഞാൻ ജയിച്ചാൽ ബ്രായും ഷഡ്ഢിയും ഇട്ട് ഓടും എന്ന് പറഞ്ഞ അനാഷ് എനിക്കയച്ച മാപ്പ് മെസ്സേജ് ആണ്. എനിക്കെതിരെ വിദ്വേഷം പ്രചരിക്കാൻ ഇല്ലാ കഥകൾ സൃഷ്ടിച്ചു പോസ്റ്റ്‌ ചെയ്തു ഞാൻ ചോദിച്ചതിന് ശേഷം അവനത് റിമൂവ് ചെയ്തു. നിങ്ങൾക്ക് കണ്ടന്റ് റീച്ച് കിട്ടാൻ ഞാൻ പറഞ്ഞ വാക്കുകൾ അടർത്തി എടുത്തു എത്ര ആക്ഷേപിച്ചാലും എനിക്ക് ഒരു വിരോധമോ ദേഷ്യമോ തോന്നില്ല. എന്നാൽ ബോധപൂർവ്വം സത്യ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ NDA യുടെ ഒരു സ്ഥാനാർഥി എന്ന നിലയിൽ നിയമ പരമായി മുന്നോട്ട് പോകേണ്ടി വരും. മാപ്പ് പറഞ്ഞ അനാഷിന്റെ മാന്യത ഞാൻ ഉൾകൊള്ളുന്നു. സത്യങ്ങൾ തിരിച്ചറിയാത്ത പലരും ഇത് പോലെ പറയുന്ന കാലം വരും. ഇതും പറയേണ്ടി വന്നത് അനാഷിന് റീച്ച് കിട്ടിയത് കണ്ട് മറ്റ് ചിലരും ഇത് പോലെ ഇറങ്ങിയിട്ടുണ്ട്. അവരോടാണ് ആക്ഷേപിചോളൂ, ആക്രമിച്ചോളൂ പക്ഷെ മനസാ വാചാ ഞാൻ ചെയ്യാത്ത കാര്യങ്ങൾ എന്റെ മുകളിൽ ചാർത്തി പ്രചരിപ്പിച്ചാൽ നിയമത്തിന്റെ ഏതറ്റം വരെയും ഞാൻ പോകും. വീഡിയോ ഞാനും രസമായി കണ്ടു. പക്ഷെ മറ്റ് കാര്യങ്ങൾ അങ്ങനെ ഉൾകൊള്ളാൻ കഴിയില്ല. എതിർപ്പുകൾ ആവാം സത്യ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button