Uncategorized

രാഹുല്‍ ഗാന്ധി ഇന്ന് പത്തനംതിട്ടയില്‍; അടൂരില്‍ പൊതുയോഗം, യുഡിഎഫ് ക്യാമ്പിൽ ആവേശം

പത്തനംതിട്ട: യുഡിഎഫ് ക്യാമ്പിന് ആവേശമുയര്‍ത്താന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍. പത്തനംതിട്ടയിലും കോട്ടയത്തും നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കും. ഇന്ന് രാവിലെ പത്തനംതിട്ടയിലെ പരിപാടികളിലാണ് പങ്കെടുക്കുക. രാവിലെ 11.30-ന് അടൂരില്‍ റോഡ് ഷോ നടത്തും. 12.15-ന് അടൂരില്‍ തന്നെ നടക്കുന്ന പൊതുയോഗത്തില്‍ പ്രസംഗിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനായി രാഹുല്‍ ഗാന്ധി വോട്ടഭ്യര്‍ത്ഥിക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് പത്തനംതിട്ടയില്‍ പൊതുയോഗത്തില്‍ പ്രസംഗിക്കും. പത്തനംതിട്ടയിലെ ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായാണ് രാഹുല്‍ വോട്ട് അഭ്യര്‍ത്ഥിക്കുക.

റാന്നിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത ശേഷം ഹെലികോപ്റ്ററില്‍ 2.45-ന് പാമ്പാടി ആര്‍ഐടി എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടിലെത്തും. റോഡ് മാര്‍ഗം 3-ന് പൊതുസമ്മേളനം നടക്കുന്ന പാമ്പാടി ബസ് സ്റ്റാന്‍ഡ് മൈതാനിയിലെത്തും. പുതുപ്പളളി മണ്ഡലത്തിലെ പ്രചാരണ പരിപാടിയാണ് പാമ്പാടിയിലേത്. അതിനുശേഷം കഞ്ഞിക്കുഴിയിലെത്തും. കോട്ടയം മണ്ഡലത്തിലെ പ്രചാരണ യോഗമാണ് കഞ്ഞിക്കുഴിയില്‍ നടക്കുക. അഞ്ചുമണിയോടെ അതിരമ്പുഴ മാര്‍ക്കറ്റ് ജംഗ്ഷനില്‍ ഏറ്റുമാനൂര്‍ മണ്ഡലത്തിലെ യോഗത്തില്‍ പങ്കെടുക്കും. ജില്ലയിലെ മറ്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളും വിവിധ വേദികളില്‍ പങ്കെടുക്കും. യുഡിഎഫിന്റെ സംസ്ഥാന നേതാക്കളും പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button