Uncategorized

വർക്കലയിൽ BJP സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും പതിച്ച കുപ്പിവെള്ളം വിതരണം ചെയ്തു; ഇടപെട്ട് റിട്ടേണിങ് ഓഫീസർ

തിരുവനന്തപുരം: തിരുവനന്തപുത്ത് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും പതിച്ച കുപ്പിവെള്ളം വിതരണം ചെയ്തു. വര്‍ക്കലയില്‍ ക്ഷേത്രോത്സവത്തിനിടെ നടന്ന ഭക്തിഗാനമേളയ്ക്കിടെയായിരുന്നു സംഭവം. വര്‍ക്കല മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി സ്മിത സുന്ദരേശന്റെ പേരും ചിത്രവും പതിച്ച കുപ്പിവെള്ളമാണ് വിതരണം ചെയ്തത്.

വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചായിരുന്നു ഭക്തിഗാനമേള സംഘടിപ്പിച്ചത്. വര്‍ക്കല പാപനാശം കടപ്പുറത്തായിരുന്നു പരിപാടി. ഇതിനിടെയായിരുന്നു സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും പതിച്ച കുപ്പിവെള്ളം ബിജെപി പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്.

ഇതിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പരാതി നല്‍കുകയായിരിന്നു. തുര്‍ന്ന് തെരഞ്ഞെടുപ്പ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് സ്ഥലത്തെത്തുകയും കുപ്പിവെള്ള വിതരണം നിര്‍ത്തിവെയ്ക്കുകയും ചെയ്തു. ബിജെപിയുടെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ തുടര്‍നടപടിയുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button