Uncategorized

തോമസ് കെ തോമസിന് ദേഹാസ്വാസ്ഥ്യം; പ്രചാരണ പരിപാടിക്കിടെ തലകറങ്ങി വീണു

ആലപ്പുഴ: കുട്ടനാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് കെ തോമസിന് ദേഹാസ്വാസ്ഥ്യം. പ്രചാരണ പരിപാടിക്കിടെ തലകറങ്ങി വീഴുകയായിരുന്നു. നിലവില്‍ കുട്ടനാട് പച്ച ലൂര്‍ദ്ദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കോഴിമുക്ക് ജംഗ്ഷനിലെ സ്വീകരണ പരിപാടിക്കിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തോമസ് കെ തോമസിന്റെ ഇന്നത്തെ പ്രചാരണ പരിപാടികള്‍ ഉപേക്ഷിച്ചു. സംസ്ഥാനത്ത് ഏപ്രില്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

കേരളത്തിന് പുറമേ അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 23നും രണ്ടാംഘട്ടം ഏപ്രില്‍ 29നും നടക്കും. മെയ് നാലിനാണ് പശ്ചിമ ബംഗാളിലും വോട്ടെണ്ണല്‍ നടക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button