Uncategorized

രാത്രി പരിശോധനയില്‍ യുവാവിന് പിടിവീണു, അറസ്റ്റിലായത് മെത്താംഫെറ്റാമിനുമായി, പരിശോധന തുടരുന്നു

ആലപ്പുഴ: എണ്ണക്കാട് വില്ലേജിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മാരക ലഹരിമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് അറസ്റ്റില്‍. മാവേലിക്കര വള്ളികുന്നം സ്വദേശി ആകാശ് (30) ആണ് പിടിയിലായത്. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വി യുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം രാത്രിയാണ് പരിശോധന നടത്തിയത്. എണ്ണക്കാട് വില്ലേജിൽ പെരിങ്ങലിപ്പുറം മുറിയിൽ കരയാംവട്ടം ജംഗ്ഷന് സമീപമുള്ള വഴിവാടി പാലം റോഡിൽ വെച്ചായിരുന്നു അറസ്റ്റ്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ആകാശിനെ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെടുത്തത്. പ്രതിക്കെതിരെ എൻ ഡി പി എസ് നിയമപ്രകാരം കേസെടുത്തു. വരും ദിവസങ്ങളിലും ലഹരി വിരുദ്ധ പരിശോധനകൾ കർശനമായി തുടരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button