Uncategorized

വയനാട് പഴമുടിയിലെ സ്വകാര്യ റിസോർട്ടിൽ പൊലീസിൻ്റെ പരിശോധന; നടത്തിപ്പുകാരനായ യുവാവിനെ എംഡിഎംഎയുമായി പിടികൂടി

കല്‍പ്പറ്റ: ഒരിക്കല്‍ എം ഡി എം എയുമായി അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുകയായിരുന്ന റിസോര്‍ട്ട് നടത്തിപ്പുകാരനെ കഞ്ചാവും എം ഡി എം എയുമായി വീണ്ടും പോലീസ് പിടികൂടി. അമ്പിലേരി റീമാ കോട്ടേജ് കെ. ഷൈജല്‍(43)നെയാണ് ജില്ല ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഷൈജല്‍ ഏറ്റെടുത്ത് നടത്തി വരുന്ന പുഴമുടി ഫ്രീബേഡ് റിസോര്‍ട്ടില്‍ നിന്നാണ് ഇയാള്‍ ഇപ്പോള്‍ ഇയാള്‍ പിടിയിലായിരിക്കുന്നത്. ഇയാളുടെ വസ്ത്രത്തില്‍ പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 0.62 ഗ്രാം എം ഡി എം എ ഇതിന് പുറമെ 6.63 ഗ്രാം കഞ്ചാവും അര ലക്ഷത്തോളം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. എസ്.ഐമാരായ വിമല്‍ ചന്ദ്രന്‍, സജി ഷിനോബ്, എ.എസ്.ഐ ജിജി മോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ രാജ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

ഇയാള്‍ 2025 ജൂണില്‍ വാണിജ്യ അളവില്‍ എം.ഡിഎംഎയുമായി പിടിയിലായിരുന്നു. വില്‍പ്പനക്കായി കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് കാറില്‍ കടത്താന്‍ ശ്രമിച്ച 76.44 ഗ്രാം എം ഡി എം എയുമായാണ് ഇയാളും കൂട്ടാളിയും ആദ്യം പിടിയിലായിരുന്നത്. ജാമ്യത്തിലിരിക്കെയാണ് വീണ്ടും കുറ്റകൃത്യത്തിലേര്‍പ്പെട്ടിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button