Uncategorized

നെടുംപൊയിൽ ചുരത്തിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് ഉരുവച്ചാൽ സ്വദേശി ക്ക് ദാരുണാന്ത്യം.

ഉരുവച്ചാൽ: നെടുംപൊയിൽ ചുരത്തിൽ കാർ മറിഞ്ഞ് വയോധിക മരിച്ചു. 4 പേർക്ക് പരിക്ക്.
ഉരുവച്ചാൽ കരേറ്റ വട്ടോന്നിയിലെകുണ്ടൻ ചാലിൽ പി.സി. ഭാർഗവിയമ്മ (73) യാണ് മരിച്ചത്.
വയനാട് താമസിക്കുന്നബന്ധുവീട്ടിൽ പോയി തിരിച്ചു വരുന്ന വഴിയിലാണ് നിയന്ത്രണം വിട്ട കാർ നെടുംപോയിൽ ചുരത്തിൽ താഴ്ചയിലേക്ക് കാർ മറിയുകയായിരുന്നു. ഇന്നലെ ഉച്ചക്കാണ് അപകടം.
അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന നാലു പേർക്ക് പരിക്കേറ്റു.
വിജയലക്ഷമി (74), മൃദുല (54),
നിമിത (33), ശ്രീലക്ഷ്മി(11), ജാന്‍വി(4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവ്: പരേതനായ രാജേന്ദ്രമേനോൻ.മക്കൾ: പി സി മൃദുല, പി സി രതീഷ് കുമാർ, പിസി രഞ്ജിത്ത്.പി സി ഗിരീഷ്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെ വീട്ടിലെത്തിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button