ഇസ്രയേലില്‍ ജോലിക്ക് പോയ മലയാളി മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം

തിരുവനന്തപുരം: ഇസ്രയേലില്‍ ജോലിക്ക് പോയ തിരുവനന്തപുരം കല്ലമ്പലം സ്വദേശിയുടെ മരണത്തില്‍ ദുരൂഹത. മരണകാരണം വ്യക്തമല്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. കല്ലമ്പലം മുത്താന ശിവശൈലത്തില്‍ സുരേഷ് സുന്ദരേശന്‍ (42) ആണ് മരിച്ചത്.
ഒരു വര്‍ഷം മുന്‍പാണ് സുരേഷ് ലേബര്‍ വിസയില്‍ ഇസ്രയേലിലേക്ക് ജോലിക്ക് പോയത്. ടെല്‍ അവീവില്‍ നിര്‍മാണ തൊഴിലാളിയായിരുന്നു. ആറുമാസം മുന്‍പ് മാതാവ് മരണപ്പെട്ടതിനാല്‍ നാട്ടിലേക്ക് വന്നിരുന്നു. കഴിഞ്ഞ മാസം 13-നാണ് സുരേഷ് ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചത്. സുരേഷ് മരണപ്പെട്ടതായി ഇസ്രയേലിലുളള മലയാളി കൂട്ടായ്മയാണ് നാട്ടിലെ ബന്ധുക്കളെ വിവരമറിയിച്ചത്.
താമസിക്കുന്ന സ്ഥലത്തിന് പുറത്ത് ബോംബിംഗ് നടക്കുന്നുണ്ടെന്നും പച്ചക്കറി വാങ്ങാന്‍ വീടിന് പുറത്തേക്ക് പോവുകയാണെന്നും ബന്ധുക്കള്‍ക്ക് അവസാനം അയച്ച ശബ്ദസന്ദേശത്തില്‍ സുരേഷ് പറഞ്ഞിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി എംബസി വഴി അന്വേഷണം തുടരുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചു. സുരേഷിന്റെ ഭാര്യ ചിത്ര കുവൈത്തിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.




