Uncategorized

പോസ്റ്റർ നശിപ്പിക്കുന്നത് ചോദ്യം ചെയ്ത വയോധികയ്ക്ക് നേരെ ബിജെപി ആക്രമണം

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ നശിപ്പിക്കുന്നത് ചോദ്യം ചെയ്ത വയോധികയ്ക്ക് നേരെ ബിജെപി പ്രവർത്തകരുടെ ക്രൂരമായ ആക്രമണം.
ചെങ്കോട്ടുകോണം സ്വദേശിനിയായ സുലോചനയ്ക്കാണ് മർദനമേറ്റത്. പ്രദേശത്തെ ബിജെപി പ്രവർത്തകൻ മനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയത്.എൽഡിഎഫ് സ്ഥാനാർത്ഥി കടകംപള്ളി സുരേന്ദ്രന്റെ പോസ്റ്ററുകൾ നശിപ്പിക്കുന്നത് കണ്ട് അത് തടയാൻ ശ്രമിച്ച സുലോചനയെ സംഘം മർദിക്കുകയായിരുന്നു. ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ ഇവരെ ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.വിവരം അറിഞ്ഞ് കടകംപള്ളി സുരേന്ദ്രൻ ആശുപത്രിയിലെത്തി സുലോചനയെ സന്ദർശിച്ചു. സംഭവത്തിൽ വയോധികയുടെ പരാതിയിൽ കഴക്കൂട്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button