Uncategorized
73 കാരന് 51കാരിയുമായി ‘ലിവ് ഇൻ റിലേഷൻ’, ഭാര്യയുടെ പരാതിയിൽ മക്കളടക്കമുള്ളവർക്കെതിരെ കേസ്; റദ്ദാക്കി കർണാടക ഹൈക്കോടതി

ബെംഗളൂരു: ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ലിവ് ഇൻ റിലേഷൻ ഉണ്ടെന്നും ബഹുഭാര്യത്വത്തിന് കേസെടുക്കണമെന്നുമുള്ള ഭാര്യയുടെ പരാതിയിൽ കേസെടുക്കാനാകില്ലെന്ന് ഹൈക്കോടതി. കർണാടക ഹൈക്കോടതിയാണ് ലിവ് ഇൻ ബന്ധത്തെ ബഹുഭാര്യത്വമായി കണക്കാക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയത്. നിയമാനുസൃതമല്ലാത്ത ലിവ് ഇൻ ബന്ധത്തിന്റെപേരിൽ ബഹുഭാര്യത്വത്തിന് കേസെടുക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി ജസ്റ്റിസ് ആർ. നടരാജ് വ്യക്തമാക്കി. ബഹുഭാര്യത്വം ആരോപിച്ച് ഭാര്യ നൽകിയ പരാതിക്കെതിരെ 73-കാരൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയെ ഉത്തരവ്.




