സ്വർണ വിലയിൽ നേരിയ വർധന; വിലകൂടുന്നത് തുടർച്ചയായ മൂന്നാംദിനം

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. ഗ്രാമിന് 85 രൂപയും പവന് 680 രൂപയും കൂടി. 1,19,760 രൂപയാണ് പവൻ വില. ഗ്രാമിന് 14,970 രൂപയിലുമെത്തി. ഗ്രാമിന് 14970 രൂപയിലുമെത്തി. തുടർച്ചയായ മൂന്നാംദിവസമാണ് സ്വർണവില കൂടുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണുണ്ടാകുന്നത്. യുദ്ധത്തിന്റെ തുടക്കത്തിൽ വൻ കുതിപ്പ് നടത്തിയ സ്വർണം മാർച്ച് ഒന്നിന് 1,26,920 വരെ ഉയർന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ വലിയ ഏറ്റക്കുറച്ചിലുകളാണ് വിലയിലുണ്ടായത്.
ആഗോള വിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 5208 ഡോളർ എന്ന വിലയിലാണ് വ്യാപാരം. വെള്ളി 88.36 ഡോളർ എന്ന നിലയിലുമാണ്. ഡോളർ ശക്തി പ്രാപിക്കുന്നതാണ് യുദ്ധം കനത്തിട്ടും സ്വർണവില വൻ തോതിൽ ഉയരാത്തതിന് കാരണം. മൂന്ന് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഡോളർ നിലവിൽ സ്ഥിതിചെയ്യുന്നത്. ഡോളർ ശക്തിപ്പെടുന്നത് മറ്റ് പ്രധാന കറൻസികളെയും ബാധിച്ചിട്ടുണ്ട്.




