Uncategorized

വാഹനാപകടത്തിൽ മസ്‌തിഷ്ക മരണം; അവയവ ദാനത്തിലൂടെ നാല് പേർക്ക് പുതുജീവനേകി ജാസ്‌ലിയ മടങ്ങി

എറണാകുളം: വാഹനാപകടത്തെ തുടർന്ന് മസ്‌തിഷ്ക മരണം സംഭവിച്ച ജാസ്‌ലിയയയുടെ അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതം അറിയിച്ച് കുടുംബം. ജാസ്‌ലിയയയുടെ കരൾ, വൃക്കകൾ, കോർണിയ എന്നിവയാണ് ദാനം ചെയ്യുക. കരൾ ആലുവ രാജഗിരി ആശുപത്രിയിലെ രോഗിക്കും വൃക്കകൾ അമൃത ആശുപത്രിക്കും കോട്ടയം മെഡിക്കൽ കോളേജിനും, നേത്രപടലം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിക്കും കൈമാറും.

ശശനിയാഴ്ച രാത്രിയിൽ ഉണ്ടായ വാഹനാപകടത്തി പെട്ടാണ് ജാസ്‌ലിയയ്ക്ക് ഗുരുതര പരിക്കേറ്റത്. കോളേജ് വിദ്യാർഥിയായ ജാസ്‌ലിയ പഠനത്തിന് പുറമേ, പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. ജോലി കഴിഞ്ഞ് മടങ്ങവേ ജാസ്‌ലിയയെ കാർ ഇടിക്കുകയായിരുന്നു. പൊലീസുകാർ ചേർന്നാണ് ജാസ്‌ലിയയെ അങ്കമാലിയിലെ ആശുപത്രിയിലും തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലും എത്തിച്ചത്. ഇന്ന് പുലർച്ചെ 6 മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് ജാസ്‌ലിയയുടെ അച്ഛൻ്റെ അവയവം ദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button