“ടൗൺഷിപ്പ് റെഡിയാണ്, നാളെത്തന്നെ താമസം തുടങ്ങാം’; മന്ത്രി ജെ ചിഞ്ചു റാണി

വയനാട് ദുരിതബാധിതർക്കായി അത്യാധുനിക സൗകര്യങ്ങളോടും സുരക്ഷയോടും കൂടി മനോഹരമായ ഒരു ടൗൺഷിപ്പാണ് സർക്കാർ തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി ജെ ചിഞ്ചു റാണി. വയനാട് ടൗൺഷിപ്പ് സന്ദർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.
ആദ്യഘട്ടത്തിൽ 178 വീടുകളാണ് ടൗൺഷിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 160 ഏക്കർ സ്ഥലത്താണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഓരോ കുടുംബത്തിനും സുരക്ഷിതമായ രീതിയിൽ മതിലുകൾ കെട്ടി തിരിച്ചിട്ടുണ്ട്. വൈദ്യുതി ചാർജ് നിയന്ത്രിക്കുന്നതിനായി സോളാർ പാനലുകൾ സ്ഥാപിച്ചു. കൂടാതെ, എല്ലാ വീടുകളിലും തടസ്സമില്ലാതെ കുടിവെള്ളം എത്തിക്കാൻ വലിയ വാട്ടർ ടാങ്കുകളും നിർമ്മിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

വീടുകളുടെ ജനലുകളും വാതിലുകളും വർഷങ്ങളോളം ഈടുനിൽക്കുന്ന മികച്ച ഗുണനിലവാരമുള്ള വസ്‌തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് സുരക്ഷിതമായും സന്തോഷത്തോടെയും താമസിക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഗവൺമെന്റ് ഇവിടെ ഒരുക്കിയിട്ടുണ്ട്.. വീടുകളുടെ പണികൾ പൂർത്തിയായതിനാൽ ജനങ്ങൾക്ക് നാളെ മുതൽ തന്നെ താമസം തുടങ്ങാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.