Uncategorized

ചാണ്ടി ഉമ്മനെതിരെ കൈ ഉയർത്തി വന്ന ബിജെപി നേതാക്കൾ കൈ കൊടുത്ത് പിരിഞ്ഞു; പുതുപ്പള്ളിയിൽ BJP – കോൺഗ്രസ് രാഷ്ട്രീയ നാടകം

പുതുപ്പള്ളിയിൽ BJP – കോൺഗ്രസ് രാഷ്ട്രീയ നാടകം. ചാണ്ടി ഉമ്മൻ്റെ എം.എൽ.എ ഓഫീസിലേയ്ക്ക് മാർച്ച് നടത്തി BJP. മാർച്ച് നടത്തിയ നേതാക്കളെയും പ്രവർത്തകരെയും സ്വീകരിച്ച് ചാണ്ടി ഉമ്മൻ. ചാണ്ടിയുമായി സൗഹൃദം പങ്കിട്ട് എൻ. ഹരി ഉൾപ്പെടെയുള്ള BJP നേതാക്കൾ.

പുതുപ്പള്ളി മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ ആയിരുന്നു ബിജെപിയുടെ എംഎൽഎ ഓഫീസ് മാർച്ച്. തന്റെ ഓഫീസിലേയ്ക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ ചാണ്ടി ഉമ്മൻ എംഎൽഎ നേരിട്ട് എത്തിയാണ് സ്വീകരിച്ചത്. ബിജെപി നേതാക്കളുമായി ചാണ്ടി സൗഹൃദ സംഭാഷണവും നടത്തി.

നേതാക്കളുടെ അവിശുദ്ധ കൂട്ടുകെട്ട് മാർച്ചിനെത്തിയ പ്രവർത്തകർക്ക് അംഗീകരിക്കാനായില്ല. ഒടുവിൽ ബിജെപി പ്രവർത്തകർ ചാണ്ടിക്കെതിരെ തിരിഞ്ഞു. ഒടുവിൽ സമരത്തിനെത്തിയ പ്രവർത്തകരും ചാണ്ടി ഉമ്മനും തമ്മിൽ വാക്കേറ്റവുമായി. കാര്യങ്ങൾ വിശദീകരിക്കാൻ ചാണ്ടി കോട്ടയത്ത് വാർത്ത സമ്മേളനം വിളിച്ചുചേർത്തെങ്കിലും, അവസാന നിമിഷം ഒഴിവാക്കുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button