Uncategorized

സ്വർണ വില അതിവേഗം താഴേക്ക്; ഇന്ന് കുറഞ്ഞത് 6,640 രൂപ

വാങ്ങാനിരിക്കുന്നവരുടെ ഉള്ളൊന്ന് കുളിർപ്പിച്ച് സ്വർണ വില താഴേക്ക്.
തിങ്കളാഴ്ച്‌ച പവന് 6640 രൂപ കുറഞ്ഞ് സ്വർണ വില 1,11, 120 രൂപയിലെത്തി.

ഗ്രാമിന് 830 രൂപ കുറഞ്ഞ് 13,890 രൂപയാണ് ഇന്നത്തെ വില. ജനുവരി 29 ന് വൈകീട്ട് ആരംഭിച്ച വിലയിടിവ് ഇന്നും തുടരുകയാണ്.
ജനുവരി 29ന് രാവിലെയാണ് കേരളത്തിലെ സ്വർണ വില സർവകാല ഉയരത്തിലെത്തിയത്. 1,31,160 രൂപയയായിരുന്നു വില. തൊട്ടടുത്ത ദിവസം രണ്ടു തവണയായി 6,280 രൂപ കുറഞ്ഞു. തൊട്ടടുത്ത ദിവസം 6,320 രൂപ കുറഞ്ഞു. ഇന്ന് വീണ്ടും 6,640 രൂപ കുറഞ്ഞതോടെ നാലു ദിവസം കൊണ്ട് 20,040 രൂപയുടെ ഇടിവ് സ്വർണ വിലയിലുണ്ടായി.
രാജ്യാന്തര വില ഇടിവ് തുടരുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

തിങ്കളാഴ്ച്‌ച 1.50 ശതമാനമാത്തോളമാണ് സ്വർണവില ഇടിഞ്ഞത്. ട്രോയ് ഔൺസിന് 4650 ഡോളറിലാണ് രാജ്യാന്തര വില വ്യാപാരം നടക്കുന്നത്. ശക്തമായ ഡോളറും പുതിയ ഫെഡ് ചെയർമാന്റെ പണനയങ്ങളെ സംബന്ധിച്ച ആശങ്കകളുമാണ് സ്വർണത്തിന് തിരിച്ചടിയായത്. വെള്ളിയാഴ്‌ച 4,889 ഡോളറിലാണ് സ്വർണ വില വ്യാപാരം അവസാനിപ്പിച്ചത്. 200 ഡോളറിന് മുകളിലാണ് ഇന്നത്തെ ഇടിവ്. വ്യാഴാഴ്ച 5594.82 ഡോളറിലായിരുന്നു സ്വർണ വില.
കെവിൻ വാർഷ് പലിശ നിരക്കുകൾ വർധിപ്പിക്കുമെന്ന പ്രതീക്ഷയാണ് ഡോളറിനെ കരുത്തുറ്റതാക്കുന്നത്. ഇത് ഡോളറിൽ വ്യാപാരം ചെയ്യുന്ന സ്വർണത്തിന്റെ ഡിമാൻഡ് കുറയ്ക്കും. ഡോളർ സൂചിക ഒരു ശതമാനം ഉയർന്ന് 97.22 നിലവാരത്തിലേക്ക് എത്തി.

വെള്ളി നേരിയ മുന്നേറ്റം ഉണ്ടാക്കി. മൂന്നാഴ്ചയിലെ താഴ്ന്ന നിലവാരത്തിലേക്ക് പോയ വെള്ളി 1.60 ശതമാനം ഉയർന്ന് 85.98 ഡോളറിലാണ്. വ്യാഴാഴ്‌ച വെള്ളിവില 121.64 ഡോളറിലെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button