Uncategorized

മരിക്കും മുന്‍പ് കുടുംബഗ്രൂപ്പിൽ സന്ദേശം,സോഫയിൽ കൈകോർത്തനിലയിൽ മൃതദേഹങ്ങൾ,പിന്നിൽ സയനൈഡ് എന്ന് പ്രാഥമികവിവരം

തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയത് ആത്മഹത്യ ചെയ്യുന്നുവെന്ന് കുടുംബ ഗ്രൂപ്പിൽ സന്ദേശം പങ്കുവെച്ചതിന് പിന്നാലെ. തങ്ങൾ സയനൈഡ് കഴിച്ച് ജീവനൊടുക്കുന്നുവെന്ന സന്ദേശമാണ് ഇവർ കുടുംബ ഗ്രൂപ്പിൽ പങ്കുവെച്ചത്. കമലേശ്വരം സ്വദേശികളായ എസ് എൽ അജിത(54), മകൾ ഗ്രീമ എസ് രാജ് (30)എന്നിവരെ ഇന്നലെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സയനൈഡ് കഴിച്ചാണ് ഇവർ ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക വിവരം.

സയനൈഡ് കഴിച്ച് തങ്ങൾ ജീവനൊടുക്കുന്നുവെന്ന സന്ദേശം കുടുംബഗ്രൂപ്പിൽ ഇവർ പങ്കുവെച്ചതിന് പിന്നാലെ ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വീട്ടിനകത്തെ സോഫയിൽ കൈകൾ കോർത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ. സജിതയുടെ ഭർത്താവ് മരിച്ച് ദിവസങ്ങൾക്കകമാണ് ഇരുവരുടേയും ആത്മഹത്യ.

ആറ് വർഷം മുൻപ് കല്യാണം കഴിച്ച ഗ്രീമയുടെ വിവാഹജീവിതത്തിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായും ഇത് കുടുംബത്തെ വല്ലാതെ പ്രയാസത്തിലാക്കിയിരുന്നുവെന്നും വിവരമുണ്ട്. ഇതിനിടെയാണ് നാടിനെ നടുക്കിയ മരണം സംഭവിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button