Uncategorized
‘പവര്‍ ഹൗസ്’ലൂടെ ലഹരിയിലേക്ക്, പിന്നെ വില്‍പ്പന, അഖില്‍നാഥിന്റെ അക്കൗണ്ടിലുണ്ടായ അരലക്ഷം രൂപ കണ്ടുകെട്ടി

ആലപ്പുഴ: ജിംനേഷ്യത്തിന്റെ മറവിൽ ലഹരി വിൽപന നടത്തിയ കേസിൽ ഉടമയുടെ അക്കൗണ്ടിലെ അരലക്ഷം രൂപ കണ്ടുകെട്ടി. നൂറനാട് പാലമേൽ മുറിയിൽ കൈലാസം വീട്ടിൽ ജി അഖിൽ നാഥിന്റെ (31) അക്കൗണ്ടിലെയും ജിംനേഷ്യം അക്കൗണ്ടിലെയും തുകയാണ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള ട്രിബ്യൂണൽ കണ്ടുകെട്ടിയത്. ലഹരിക്കടത്തിലൂടെ സമ്പാദിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടുന്ന നിയമത്തിലെ പ്രത്യേക വകുപ്പുകൾ ഉപയോഗിച്ചാണ് കേരള പൊലീസിന്റെ നീക്കം.




