ശക്തമായ പേസ് നിര, അതിനൊത്ത ബാറ്റര്‍മാരും; ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

മെല്‍ബണ്‍: ടി20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ മിച്ചല്‍ മാര്‍ഷ് നയിക്കും. സീനിയര്‍ പേസര്‍മാരായ ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവരെല്ലാം ഉള്‍പ്പെടുന്ന ശക്തമായ ടീമിനെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. 15 അംഗ ടീമില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായിട്ടാണ് ലോകകപ്പിന് വേദിയാകുന്നത്. സ്പിന്നിനെ സഹായിക്കുന്ന പിച്ചായതിനാല്‍ കൂടുതല്‍ സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മാത്യൂ കുനെമാന്‍, ആദം സാംപ എന്നിവര്‍ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. കൂപ്പര്‍ കൊണോലി, ഗ്ലെന്‍ മാക്സ്വെല്‍, മാത്യു ഷോര്‍ട്ട് എന്നിവരും സഹായത്തിനുണ്ടാവും. മിച്ചല്‍ സ്റ്റാര്‍ക്ക് വിരമിച്ചതിനാല്‍ ജോഷ് ഹേസല്‍വുഡാണ് പേസ് നിരയുടെ കുന്തമുന. ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ് തുടങ്ങിയവരും ടീമിലുണ്ട്.
ഓസ്ട്രേലിയന്‍ ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, കൂപ്പര്‍ കൂപ്പര്‍ കൊണോലി, പാറ്റ് കമ്മിന്‍സ്, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീന്‍, നഥാന്‍ എല്ലിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാന്‍, ഗ്ലെന്‍ മാക്സ്വെല്‍, മാത്യു ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ.




