Uncategorized
കൂത്തുപറമ്പിൽ, മെറ്റീരിയൽ കളക്‌ഷൻ സെൻററിന് തീപിടിച്ചു

കൂത്തുപറമ്പ് : കോട്ടയം പഞ്ചായത്തിലെ മെറ്റീരിയൽ കളക്‌ഷൻ സെൻററിന് തീപിടിച്ചു. ആറാംമൈൽ പുലൂക്കിൽ മിനി സ്റ്റേഡിയത്തിന് സമീപത്തെ ഹരിതകർമസേന മെറ്റീരിയൽ കളക്‌ഷൻ സെൻററിനാണ് തീപിടിച്ചത്.
ബുധനാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. പ്ലാസ്റ്റിക് ശേഖരവും പഴയ തുണിത്തരങ്ങളുമാണ് കത്തിയത്. സമീപത്തെ ഫുട്ബോൾ ഗ്രൗണ്ടിന് സമീപം കുട്ടികൾ പുല്ലുകൾക്ക് തീയിട്ടിരുന്നു. ഇത് ഷെഡിലേക്ക് പടരുകയായിരുന്നു. ഒൻപതാം വാർഡ് ശേഖരണ കേന്ദ്രമാണിത്. കൂത്തുപറമ്പിൽനിന്നും തലശ്ശേരിയിൽനിന്നുമെത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്. വിവരമറിഞ്ഞ് കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് കെ. ആരതി, വാർഡംഗങ്ങളായ വി.സി. ഷീബ, വി. അർജുൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു.




