Uncategorized

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 12 പേർക്ക് പരുക്ക്; രണ്ടുപേരുടെ നിലഗുരുതരം

ഇടുക്കി കരിങ്കുന്നത്തിന് സമീപം പ്ലാന്റേഷനിൽ ബസ് മറിഞ്ഞ് 12 പേർക്ക് പരുക്ക്. തൃശൂരിൽ നിന്നെത്തിയ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസാണ് മറിഞ്ഞത്. പരുക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശബരിമലയിൽ ദർശനം നടത്തി തിരികെ മടങ്ങുമ്പോഴാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. തൊടുപുഴയിൽ നിന്ന് അഗ്നിശമനസേനയെത്തി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button