Uncategorized

ആര്യാട് ഗോപി ദൃശ്യമാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിന്

കൊല്ലം: ആര്യാട് ഗോപി ദൃശ്യമാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി ബ്യൂറോയിലെ ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിന്. വളരേണ്ടെ വല്ലാർപാടവും എന്ന ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്ത ന്യൂസ് സ്റ്റോറിയാണ് മികച്ച അന്വേഷണാത്മക റിപ്പോർട്ടർ വിഭാഗത്തിൽ അഖില നന്ദകുമാറിനെ പുരസ്കാരത്തിന് അർഹമാക്കിയത്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. കൊല്ലം പ്രസ് ക്ലബ്ബും ആര്യാട് ഗോപി സ്മാരക പുരസ്കാര സമിതിയും ചേർന്നാണ് അവാർഡ് ഏർപ്പെടുത്തിയത്. കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്‍റും ജനയുഗം വാരിക ജനറൽ എഡിറ്ററുമായിരുന്ന ആര്യാട് ഗോപിയുടെ സ്മരണാർത്ഥമാണ് പുരസ്കാരം നൽകിവരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button