Uncategorized

‘ബിജെപിയുടേത് ശക്തമായ പ്രകടനം; യുഡിഎഫിന്റേത് ശ്രദ്ധേയമായ വിജയം, എളിമയോടെ അഭിനന്ദിക്കുന്നു’

തിരുവനന്തപുരം∙ തിരുവനന്തപുരത്ത് ബിജെപിയുടെ പ്രകടനത്തെ അംഗീകരിക്കുന്നുവെന്നു ശശി തരൂർ എംപി. കോർപറേഷനിൽ ബിജെപി നേടിയ ശ്രദ്ധേയമായ വിജയത്തെ എളിമയോടെ അഭിനന്ദിക്കുന്നു. തലസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ ശ്രദ്ധേയമായ മാറ്റത്തെ അടയാളപ്പെടുത്തുന്ന ശക്തമായ പ്രകടനമാണ് ബിജെപിയുടേതെന്നും ശശി തരൂർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

45 വർഷത്തെ എൽഡിഎഫ് ദുർഭരണത്തിൽ നിന്ന് ഒരു മാറ്റത്തിനായി താൻ പ്രചാരണം നടത്തി. പക്ഷേ വ്യക്തമായ ഭരണമാറ്റം ആഗ്രഹിച്ച ജനം മറ്റൊരു പാർട്ടിക്കാണ് അതിന്റെ പ്രിഫലം നൽകിയത്. അതാണ് ജനാധിപത്യത്തിന്റെ ഭംഗി. ജനങ്ങളുടെ വിധിയെ ബഹുമാനിക്കണം. അത് യുഡിഎഫിനു മൊത്തത്തിൽ ലഭിച്ച വിജയത്തിലായാലും തന്റെ മണ്ഡലത്തിൽ‌ ബിജെപിക്ക്‌ ലഭിച്ച വിജയത്തിലായാലും അങ്ങനെയായിരിക്കണമെന്നും ശശി തരൂർ പറഞ്ഞു.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ശ്രദ്ധേയമായ വിജയമാണ് യുഡിഎഫ് നേടിയത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള ഒരു വലിയ അംഗീകാരവും ശക്തമായ സൂചനയുമാണിത്. 2020 നെ അപേക്ഷിച്ച് വളരെ മികച്ച ഫലം കൈവരിക്കുന്നതിനു യുഡിഎഫ് കഠിനാധ്വാനം ചെയ്തു. കേരളത്തിന്റെ പുരോഗതിക്കായി യുഡിഎഫ് തുടർന്നും പ്രവർത്തിക്കും. ജനങ്ങളുടെ ആവശ്യങ്ങൾക്കായി വാദിക്കുകയും സദ്ഭരണ തത്വങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്നും തരൂർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button