Uncategorized

‘എനിക്കും ഒരു മോളുള്ളതല്ലേ, ഞാന്‍ അങ്ങനെ ചെയ്യുമോടാ’; ദിലീപിന്‍റെ പ്രതികരണം ഓര്‍ത്ത് ഹരിശ്രീ യൂസഫ്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി സ്വാഗതം ചെയ്ത് നടന്‍ ഹരിശ്രീ യൂസഫ്. നിരപരാധിയാണെന്ന് ദിലീപ് തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും കോടതി കുറ്റവിമുക്തനാക്കിയ ആളെ ഇനിയും ക്രൂശിക്കരുതെന്നും ഹരിശ്രീ യൂസഫ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട വിഷയം കത്തിനില്‍ക്കുമ്പോള്‍ ‘ദിലീപ് ഷോ’യ്ക്കു വേണ്ടി അമേരിക്കയില്‍ പോയപ്പോഴുണ്ടായ വെല്ലുവിളികളും സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ താരം വെളിപ്പെടുത്തി.

അതേ സമയം നടിയെ ആക്രമിച്ച കേസിൽ വാദത്തിനിടെ പൊട്ടിക്കരഞ്ഞ് ചില പ്രതികൾ. രണ്ടാം പ്രതി മാര്‍ട്ടിനും ആറാം പ്രതി പ്രദീപുമാണ് കോടതിയിൽ പൊട്ടിക്കരഞ്ഞത്. ഭാര്യയും കുട്ടികളുമുള്ള കാര്യമാണ് ഇവർ ചൂണ്ടിക്കാട്ടിയത്. നിരപരാധികളാണെന്നും ശിക്ഷയിൽ ഇളവു വേണമെന്നും എല്ലാ പ്രതികളും ആവശ്യപ്പെട്ടു. കണ്ണൂർ ജയിലിലേക്ക് അയയ്ക്കണമെന്ന് നാലാം പ്രതി വിജീഷ് പറഞ്ഞു. എല്ലാ പ്രതികൾക്കും പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഗൂഢാലോചന തെളിഞ്ഞാൽ എല്ലാവർക്കും ഉത്തരവാദിത്തമുണ്ടെന്ന നിലപാടാണ് പ്രോസിക്യൂഷൻ സ്വീകരിച്ചത്. യഥാർഥ പ്രതി പൾസർ സുനിയാണ്. എന്നാൽ മറ്റുള്ളവർ കുറ്റകൃത്യത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കുറ്റകൃത്യത്തിലെ പങ്കാളിത്തം അനുസരിച്ചല്ലേ ഓരോരുത്തർക്കും ശിക്ഷ വിധിക്കേണ്ടതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. എന്നാൽ എല്ലാ പ്രതികൾക്കും ഒരേപോലെ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button