Uncategorized
14 സിക്സ്, 9 ഫോര്‍, വൈഭവ് 95 പന്തില്‍ 171, അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ ഹിമാലയന്‍ സ്കോറുയര്‍ത്തി ഇന്ത്യ

ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പ് ഏകദിന ടൂര്‍ണമെന്‍റില്‍ ഇന്ത്യക്കെതിരെ യുഎഇക്ക് 434 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൗമാര താരം വൈഭവ് സൂര്യവന്‍ഷിയുടെ വെടിക്കെട്ട് സെഞ്ചുറിയുടെയും(95 പന്തില്‍ 171) മലയാളി താരം ആരോണ്‍ ജോര്‍ജ്, വിഹാന്‍ മല്‍ഹോത്ര എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും മികവിൽ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 433 റണ്‍സടിച്ചു. ക്യാപ്റ്റൻ ആയുഷ് മാത്രെയെ മൂന്നാം ഓവറില്‍ നഷ്ടമായശേഷ രണ്ടാം വിക്കറ്റില്‍ 146 പന്തില്‍ 212 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ വൈഭവ് സൂര്യവന്‍ഷി-ആരോണ്‍ ജോർജ് സഖ്യമാണ് ഇന്ത്യയുടെ കൂറ്റന്‍ സ്കോറിന് അടിത്തറയിട്ടത്. യുഎഇക്കായി യുഗ് ശര്‍മയും ഉദ്ദിഷ് സൂരിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.




