Uncategorized

ദുബായിൽ നിക്ഷേപ തട്ടിപ്പ് നടത്തി 18 മാസം മുമ്പ് മുങ്ങി, ഭക്ഷണം ഓർഡർ ചെയ്തു, പിന്നാലെ അറസ്റ്റിൽ

യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പുകളിലൊന്നായ ദുബായ് ബ്ലൂചിപ്പ് അഴിമതി കേസിലെ മുഖ്യ പ്രതിയായ രവീന്ദ്രനാഥ് സോണിയെ 18 മാസത്തെ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് ഡെറാഡൂണിൽ വെച്ച് അറസ്റ്റ് ചെയ്തു. രവീന്ദ്രനാഥ് ആപ്പ് വഴി ഭക്ഷണം ഓർഡർ ചെയ്തതാണ് അറസ്റ്റിലേക്ക് നയിച്ചത്. യുഎഇയിലെ ഏറ്റവും വലിയ അഴിമതികളിലൊന്നിന്‍റെ സൂത്രധാരനാണെന്നാണ് ഇന്ത്യൻ വംശജനായ രവീന്ദ്ര നാഥ് സോണിക്കെതിരെയുള്ള കുറ്റം.

ആരാണ് രവീന്ദ്ര നാഥ് സോണി?
ദുബായ് ആസ്ഥാനമായുള്ള ബ്ലൂചിപ്പ് ഗ്രൂപ്പിന്‍റെ ഉടമയും ഒരു വലിയ നിക്ഷേപ തട്ടിപ്പിലെ മുഖ്യ പ്രതിയുമായ 44 കാരനായ രവീന്ദ്രനാഥ് സോണി, രവീന്ദ്രനാഥ് തന്‍റെ കമ്പനി വഴി അസാധാരണമാം വിധം ഉയർന്ന പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്ത് നിരവധി നിക്ഷേപകരെ വഞ്ചിച്ചതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബർ ദുബായിലെ അൽ ജവാഹറ ബിൽഡിംഗിൽ പ്രവർത്തിച്ചിരുന്ന ബ്ലൂചിപ്പ്, 18 മാസത്തേക്ക് കുറഞ്ഞത് 10,000 യുഎസ് ഡോളർ നിക്ഷേപിച്ചാൽ പ്രതിമാസം 3 ശതമാനമോ അല്ലെങ്കിൽ പ്രതിവർഷം 36 ശതമാനമോ “ഗ്യാരണ്ടീഡ്” റിട്ടേൺ എന്നാണ് പരസ്യം നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button