Uncategorized

കളമശേരിയിൽ അതീവസുരക്ഷ പ്രഖ്യാപിച്ചു; തീരുമാനം മുൻകാല സംഭവങ്ങളുടെ പശ്‌ചാത്തലത്തിൽ

എറണാകുളം: ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കളമശേരിയിൽ അതീവ സുരക്ഷ പ്രഖ്യാപിച്ചു. എൻഐഎയെയും കേന്ദ്ര സേനയെയും നിരീക്ഷണത്തിന് ഏർപ്പെടുത്തിയിട്ടുണ്ട്. മുൻകാല സംഭവങ്ങളുടെ പശ്‌ചാത്തലത്തിലാണ് തീരുമാനം.

ഡൽഹി സ്ഫോടനത്തിന് പിന്നാലെ രാജ്യമെമ്പാടും അതീവ ജാഗ്രതയിലാണ്. പ്രധാന നഗരങ്ങളിൽ എല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വ്യാപക പരിശോധന നടത്തുന്നുണ്ട്. സംശയാസ്പദമായ എന്തെങ്കിലും കണ്ടാൽ വിവരമറിയിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button