Uncategorized

കെപിസിസിയ്ക്ക് 17 അംഗ കോർ കമ്മിറ്റി; മുതിർന്ന നേതാവ് എ കെ ആന്റണിയും പട്ടികയിൽ

ന്യൂഡൽഹി: കെപിസിസിയ്ക്ക് 17 അംഗ കോർ കമ്മിറ്റിയെ പ്രഖ്യാപിച്ചു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് പുതിയ കോർ കമ്മിറ്റിയെ നേതൃത്വം പ്രഖ്യാപിച്ചത്. കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ യോഗത്തിലാണ് പുതിയ കോർ കമ്മിറ്റി രൂപീകരിക്കുന്ന കാര്യത്തിൽ തീരുമാനമായത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് കൺവീനർ. സമിതിയിൽ മുതിർന്ന നേതാവ് എ കെ ആന്റണിയും ഷാനിമോൾ ഉസ്മാനും ഉൾപ്പെട്ടിട്ടുണ്ട്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എ കെ ആന്റണി, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ മുരളീധരൻ, വി എം സുധീരൻ, എം എം ഹസൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എ പി അനിൽ കുമാർ, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ, ഷാനിമോൾ ഉസ്മാൻ എന്നിവരാണ് അംഗങ്ങൾ.പ്രസിഡന്റിനും 3 വർക്കിങ് പ്രസിഡന്റുമാർക്കും പുറമേ, അടുത്തിടെ നടന്ന പുനഃസംഘടനയിൽ 13 വൈസ് പ്രസിഡന്റുമാരെയും 59 ജനറൽ സെക്രട്ടറിമാരെയും നിയമിച്ചിരുന്നു. രാഷ്ട്രീയകാര്യസമിതി അംഗങ്ങളുടെ എണ്ണം 39 ആയി കൂട്ടുകയും ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button