Uncategorized
2025ലെ എഴുത്തച്ഛൻ പുരസ്കാരം കവി കെ.ജി. ശങ്കരപ്പിള്ളയ്ക്ക്

തിരുവനന്തപുരം: 2025ലെ എഴുത്തച്ഛൻ പുരസ്കാരം കവി കെ.ജി. ശങ്കരപ്പിള്ളയ്ക്ക്. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.
സമകാലിക രാഷ്‌ട്രീയ സംഭവങ്ങളോട് ശക്തമായി പ്രതികരിക്കുമ്പോൾ തന്നെ,ഭാവപരമായ ഔന്നിത്യം പുലർത്തുന്ന കവിതകളാണ് അദ്ദേഹത്തിൻ്റെത് എന്ന് പുരസ്കാര പ്രഖ്യാപന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞു. എൻ.എസ്. മാധവൻ, കെ.ആർ. മീര, കെ.എം. അനിൽ, പ്രൊഫ. സി. പി. അബൂബക്കർ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.




