Uncategorized
ചൈന ഞങ്ങളോട് വളരെ പരുഷമായി പെരുമാറി’; 155% തീരുവയെ ന്യായീകരിച്ച് ട്രംപ്

ചൈനീസ് ഇറക്കുമതിക്ക് നവംബർ 1 മുതൽ 155 ശതമാനം തീരുവ ഏർപ്പെടുത്താനുള്ള പദ്ധതിയുമായി തൻ്റെ ഭരണകൂടം മുന്നോട്ട് പോകുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. അതേസമയം ചൈനയുമായി സൗഹൃദബന്ധം നിലനിർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈനയ്ക്കെതിരെ പുതിയ തീരുവകൾ പരിഗണിക്കുമോ എന്ന് ചോദിച്ചപ്പോഴാണ് ട്രംപിൻ്റെ ഈ പ്രസ്താവന.




