Uncategorized
നെയ്മറെ പിന്നിലാക്കി അസിസ്റ്റുകളിൽ ലോക റെക്കോര്‍ഡിട്ട് മെസി, ഗോളടയില്‍ റെക്കോര്‍ഡിട്ട് റൊണാള്‍ഡോ

ന്യൂജേഴ്സി: രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരമെന്ന റെക്കോർഡ് സ്വന്തമാക്കി അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി. പ്യൂർട്ടോ റിക്കോയ്ക്കെതിരായ സൗഹൃദ മത്സരം അര്‍ജന്‍റീന 6-0ന് ജയിച്ചപ്പോള്‍ രണ്ട് അസിസ്റ്റുകള്‍ നല്‍കിയാണ് മെസി ലോക റെക്കോര്‍ഡിട്ടത്. ഇതോടെ രാജ്യാന്തര ഫുട്ബോളില്‍ മെസി നല്‍കിയ അസിസ്റ്റുകളുടെ എണ്ണം 60 ആയി. 58 അസിസ്റ്റുകള്‍ നല്‍കിയിട്ടുള്ള ബ്രസീല്‍ താരം നെയ്മറെയും മുന്‍ അമേരിക്കന്‍ താരം ലണ്ടൻ ഡൊണോവനെയുമാണ് മെസി മറികടന്നത്.




