“ഹൈക്കോടതി അന്വേഷണത്തിൽ പൂർണ വിശ്വാസം, നഷ്ടപ്പെട്ട സ്വർണം തിരിച്ചു പിടിക്കണം”; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് നഷ്ടമായ സ്വർണം തിരിച്ചു പിടിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ്. ദേവസ്വം ബോർഡ് യോഗത്തിലാണ് സർക്കാരിനോട് ആവശ്യം ഉന്നയിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റി ഗൂഢാലോചനയുടെ ഭാഗമാണ്. ഹൈക്കോടതിയുടെ അന്വേഷണത്തിൽ പൂർണ വിശ്വാസമുണ്ട്. കോടതിയെ വിശ്വസിക്കാത്തവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ദേവസ്വം ബോർഡ് യോഗത്തിൽ വിമർശനം.
സ്വർണക്കൊള്ളയിൽ കടുത്ത നടപടി തുടർന്ന് ദേവസ്വം ബോർഡ്; അസിസ്റ്റൻ്റ് എൻജിനീയർ സുനിൽകുമാറിന് സസ്പെൻഷൻ
അതേസമയം, സ്വർണക്കൊള്ളയിൽ കടുത്ത നടപടി തുടർന്ന് ദേവസ്വം ബോർഡ്. അസിസ്റ്റൻ്റ് എൻജിനീയരെ സസ്പെൻഡ് ചെയ്തു. ദേവസ്വം ബോർഡ് ചേർന്ന യോഗത്തിലാണ് പ്രതിപ്പട്ടികയിലുള്ള കെ. സുനിൽകുമാറിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനമായത്. വിരമിച്ച ഉദ്യോഗസ്ഥർക്കെതിരായ നടപടി കോടതി ഉത്തരവിനനുസരിച്ച് എടുക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.




